ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
കേരളത്തിലെ പ്രസിദ്ധ നമ്പൂതിരി ഗ്രാമങ്ങളില്‍ ഒന്നായ പെരുവനം ഗ്രാമസമൂഹത്തിലെ ചാത്തക്കുടം ദേവസ്വത്തിന്റെ നെല്ലറയായി അറിയപ്പെട്ടിരുന്ന സ്ഥലമാണ് നെന്മണിക്കര പഞ്ചായത്ത്. നല്ല നെല്ല് വിളയുന്ന സ്ഥലമായതിനാലാണ് നെന്മണിക്കര എന്നപേര് ലഭിച്ചുതെന്ന് പറയപ്പെടുന്നു. വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്ത ആഗമാനന്ദ സ്വാമികള്‍ 1920-ല്‍ പാഴായിയില്‍ ഒരു ആശ്രമം സ്ഥാപിച്ചു. 1937-ല്‍ ആമ്പല്ലൂരിലെ ടെക്സ്റ്റൈല്‍സ് തൊഴിലാളികള്‍ പി.എസ്. നമ്പൂതിരിയുടെ നേതൃത്വത്തില്‍ യൂണിയന് ആരംഭിക്കുകയും, 1938-ല്‍ നടന്ന ടെക്സ്റ്റൈല്‍ സമരത്തില്‍ ഇവര്‍ പങ്കെടുക്കുകയും ചെയ്തു. പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമായ തലോര്ലിറ്റില് ഫ്ലവര്‍ പ്രൈമറി സ്കൂള്‍ 1925-ല്‍ സി.എം.ഐ വൈദികര്‍ സ്ഥാപിച്ചു. 1885-ല്‍ നെന്മണിക്കര പഞ്ചായത്തില്‍ മണലിപ്പുഴയുടെ തീരത്ത് സെന്റ്. സെബാസ്റ്റ്യന്‍, സ്വദേശി, ശിവകാമി എന്നീ ഓട്ടുകമ്പനികള്‍ സ്ഥാപിച്ചു. റയില്‍വേ ഈ പഞ്ചായത്തിലൂടെ കടന്ന്...
കൂടുതൽ വായിക്കുക