സ്ഥാപന ചരിത്രം
ചരിത്രം
കേരളത്തിലെ പ്രസിദ്ധ നമ്പൂതിരി ഗ്രാമങ്ങളില്‍ ഒന്നായ പെരുവനം ഗ്രാമസമൂഹത്തിലെ ചാത്തക്കുടം ദേവസ്വത്തിന്റെ നെല്ലറയായി അറിയപ്പെട്ടിരുന്ന സ്ഥലമാണ് നെന്മണിക്കര പഞ്ചായത്ത്. നല്ല നെല്ല് വിളയുന്ന സ്ഥലമായതിനാലാണ് നെന്മണിക്കര എന്നപേര് ലഭിച്ചുതെന്ന് പറയപ്പെടുന്നു. വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്ത ആഗമാനന്ദ സ്വാമികള്‍ 1920-ല്‍ പാഴായിയില്‍ ഒരു ആശ്രമം സ്ഥാപിച്ചു. 1937-ല്‍ ആമ്പല്ലൂരിലെ ടെക്സ്റ്റൈല്‍സ് തൊഴിലാളികള്‍ പി.എസ്. നമ്പൂതിരിയുടെ നേതൃത്വത്തില്‍ യൂണിയന്‍ ആരംഭിക്കുകയും, 1938-ല്‍ നടന്ന ടെക്സ്റ്റൈല്‍ സമരത്തില്‍ ഇവര്‍ പങ്കെടുക്കുകയും ചെയ്തു. പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമായ തലോര്‍ലിറ്റില്‍ ഫ്ലവര്‍ പ്രൈമറി സ്കൂള്‍ 1925-ല്‍ സി.എം.ഐ വൈദികര്‍ സ്ഥാപിച്ചു. 1885-ല്‍ നെന്മണിക്കര പഞ്ചായത്തില്‍ മണലിപ്പുഴയുടെ തീരത്ത് സെന്റ്. സെബാസ്റ്റ്യന്‍, സ്വദേശി, ശിവകാമി എന്നീ ഓട്ടുകമ്പനികള്‍ സ്ഥാപിച്ചു. റയില്‍വേ ഈ പഞ്ചായത്തിലൂടെ കടന്ന് പോകുന്നുണ്ട്. ചേന്നംകുളങ്ങര ഭഗവതീ ക്ഷേത്രം, തലോര്‍ ശിവ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളും, തലോര്‍ പുലക്കാട്ടുകര, നെന്മണിക്കര പാലാഴി എന്നിവടങ്ങളിലെ ക്രിസ്ത്യന്‍ ദേവാലയങ്ങളും പഞ്ചായത്തിലെ സാംസ്കാരിക മണ്ഡലത്തില്‍ നിറഞ്ഞു നിന്ന പ്രമുഖ ആരാധനാലയങ്ങളാണ്. ചേനംക്കുളങ്ങര ക്ഷേത്രം, നെന്മണിക്കര ശിവക്ഷേത്രം, എറവക്കാട് മാരിയമ്മന്‍ കോവില്‍, തലോര്‍ ശിവക്ഷേത്രം, പാഴായി അയ്യപ്പക്ഷേത്രം, ചക്കുംകുളം ക്ഷേത്രം, നെല്ലിക്കുളങ്ങര ക്ഷേത്രം, കണ്ണംകുളങ്ങര ക്ഷേത്രം, കോട്ടായി അയ്യപ്പക്ഷേത്രം, ചിറ്റിച്ചാത്ത ക്ഷേത്രം, ചാത്തനാക്കല്‍ ക്ഷേത്രം എന്നിവ പഞ്ചായത്തിലെ ഹൈന്ദവ ആരാധനാലയങ്ങളാണ്. തലോര്‍, പുലക്കാട്ടുകര, നെന്‍മണിക്കര, ചിറ്റിശ്ശേരി, പാഴായി എന്നിവിടങ്ങളില്‍ ക്രിസ്തുമത വിശ്വാസികള്‍ക്കായി ആരാധനാലയങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ട്. താലോര്‍ ശിവരാത്രി മഹോത്സവം, ചേനംകുളങ്ങര ഭരണി, ചക്കംകുളങ്ങര പൂരം, ചിറ്റിച്ചാത്തക്കുടം പൂരം, ചാത്തനാക്കല്‍ പൂരം, പത്താമുദയം ഉത്സവം, നെന്മണിക്കര ശിവരാത്രി, തലോര്‍ പള്ളി പെരുന്നാള്‍, പുല്ലാക്കാട്ടുകര പള്ളി പെരുന്നാള്‍, നെന്മണിക്കര പള്ളി പെരുന്നാള്‍, ചിറ്റിശ്ശേരി പള്ളി പെരുന്നാള്‍, പാഴായി പള്ളി പെരുന്നാള്‍ എന്നിവ പഞ്ചായത്തിലെ പ്രധാന ഉത്സവങ്ങളാണ്. ചെണ്ടമേളത്തില്‍ പ്രശസ്തനായിരുന്ന ചക്കുംകുളം അപ്പുമാരാര്‍, സംസ്കൃത പണ്ഡിതനായിരുന്ന മുളങ്ങ് വാര്യത്ത് കൃഷ്ണവാര്യര്‍, സ്വാതന്ത്ര്യസമരസേനാനിയായിരുന്ന കൊച്ചനിയന്‍ വാര്യര്‍ എന്നിവര്‍ പഞ്ചായത്തിലെ മണ്‍മറഞ്ഞുപോയ പ്രമുഖ വ്യക്തികളാണ്.
നെന്മണിക്കര
തൃശ്ശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കില്‍ കൊടക്കര ബ്ലോക്കിലാണ് നെന്‍മണിക്കര ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1977-ല്‍ തൃക്കൂര്‍ പഞ്ചായത്ത് വിഭജിച്ചാണ് നെന്‍മണിക്കര പഞ്ചായത്ത് രൂപീകരിച്ചത്. 11.41 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് തൃശ്ശൂര്‍ കോര്‍പ്പറേഷന്‍, തൃക്കൂര്‍, പുത്തൂര്‍ പഞ്ചായത്തുകള്‍ തെക്ക് പുതുക്കാട്, പറപ്പൂക്കര പഞ്ചായത്തുകള്‍, കിഴക്ക് അളഗപ്പനഗര്‍, തൃക്കൂര്‍ പഞ്ചായത്തുകള്‍, പടിഞ്ഞാറ് വല്ലച്ചിറ പഞ്ചായത്ത്, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ എന്നിവയാണ്. 2001-ലെ സെന്‍സസ് പ്രകാരം പഞ്ചായത്തിലെ ജനസംഖ്യ 21112 ആണ്. അതില്‍ 10722 പേര്‍ സ്ത്രീകളും, 10390 പേര്‍ പുരുഷന്‍മാരുമാണ്. 90%-ത്തിനു മുകളില്‍ സാക്ഷരതാ നിരക്ക് കൈവരിച്ച പഞ്ചായത്താണ് നെന്‍മണിക്കര ഗ്രാമപഞ്ചായത്ത്. ഭൂപ്രകൃതി അനുസരിച്ച് ഇടനാട് മേഖലയില്‍ വരുന്ന പഞ്ചായത്തിലെ പ്രധാന കൃഷികള്‍ തെങ്ങ്, നേന്ത്രവാഴ എന്നിവയാണ്. മണലിപുഴ, കുറുമാലി പുഴ എന്നിവ പഞ്ചായത്തിലൂടെ ഒഴുകുന്ന പ്രധാന പുഴകളാണ്. കനാലുകളായ കൈലിതോട് (3.കി.മീ), കായല്‍ തോട് (3.5 കി.മീ) എന്നിവ പഞ്ചായത്തിലെ പ്രധാന തോടുകളാണ്. ഓഡന്‍ചറ റെഗുലേറ്റര്‍ ഡാം-പാഴായി, മാന്യാന്‍കുഴി-ചെറുവാള്‍, കുളക്കാട്ടുകര റെഗുലേറ്റര്‍ എന്നിവ പഞ്ചായത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കാവുന്ന കേന്ദ്രങ്ങളാണ്. എന്‍.എച്ച്.47 നെന്‍മണിക്കര പഞ്ചായത്തിലൂടെ കടന്നുപോകുന്നു. ആമ്പല്ലൂരുള്ള ട്രാന്‍സ്പോര്‍ട്ട് ബസ്സ്റ്റാന്റാണ് പഞ്ചായത്തിന് തൊട്ടടുത്തുള്ള ബസ്സ്റ്റാന്റ്. ആമ്പല്ലൂരിലെ മണലിപാലം എറവക്കാട് റെയില്‍പാലം, പാഴായിലെ പാലക്കടവ് പാലം എന്നിവ പഞ്ചായത്തിലെ പ്രധാന പാലങ്ങളാണ്. പാലക്കടവ്-മുളങ്ങ്, പാലക്കടവ്-വല്ലച്ചിറ എന്നിവ പഞ്ചായത്തിന് തൊട്ടടുത്തുള്ള ജലഗതാഗതമാര്‍ഗ്ഗങ്ങളായിരുന്നു. കൊച്ചിയാണ് പഞ്ചായത്തിന് അടുത്ത് സ്ഥിതി ചെയ്യുന്ന തുറമുഖം. പുതുക്കാടാണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. വിദേശയാത്രക്കായി ഗ്രാമവാസികള്‍ ആശ്രയിക്കുന്നത് നെടുമ്പാശ്ശേരി വിമാനത്താവളത്തെയാണ്. തലോര്‍ സ്ഥിതിചെയ്യുന്ന വന്‍കിട വ്യവസായസ്ഥാപനമാണ് സതേണ്‍ പ്ലാസ്റ്റിക്സ്. പ്ലാസ്റ്റിക് വാട്ടര്‍ ടാങ്ക്, പാക്കിംഗ് ബാഗ് എന്നിവ പഞ്ചായത്തിലെ ഇടത്തരം വ്യവസായങ്ങളാണ്. ചെറുകിട വ്യവസായങ്ങളായ ഓട്, ഇഷ്ടിക, ടൈല്‍സ് എന്നിവയുടെ നിര്‍മ്മാണവും പഞ്ചായത്തിലുണ്ട്. കലം, ചട്ടി, പാത്രങ്ങള്‍, പൂച്ചട്ടികള്‍ എന്നിവ പഞ്ചായത്തിലെ പരമ്പരാഗത വ്യവസായങ്ങളാണ്. ആമ്പല്ലൂര്‍, തലോര്‍ എന്നിവയാണ് പഞ്ചായത്തിലെ പ്രധാന വ്യാപരകേന്ദ്രങ്ങള്‍. ചേനക്കുളങ്ങര ക്ഷേത്രം, നെന്മണിക്കര ശിവക്ഷേത്രം, എറവക്കാട് മാരിയമ്മന്‍ കോവില്‍, തലോര്‍ ശിവക്ഷേത്രം, പാഴായി അയ്യപ്പക്ഷേത്രം, ചക്കുംകുളം ക്ഷേത്രം, നെല്ലിക്കുളങ്ങര ക്ഷേത്രം, കണ്ണംകുളങ്ങര ക്ഷേത്രം, കോട്ടായി അയ്യപ്പക്ഷേത്രം, ചിറ്റിച്ചാത്ത ക്ഷേത്രം, ചാത്തനാക്കല്‍ ക്ഷേത്രം എന്നിവ പഞ്ചായത്തിലെ ഹൈന്ദവ ആരാധനാലയങ്ങളാണ്. തലോര്‍, പുലക്കാട്ടുകര, നെന്‍മണിക്കര, ചിറ്റിശ്ശേരി, പാഴായി എന്നിവിടങ്ങളില്‍ ക്രിസ്തുമത വിശ്വാസികള്‍ക്കായി ആരാധനാലയങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ട്. താലോര്‍ ശിവരാത്രി മഹോത്സവം, ചേനംകുളങ്ങര ഭരണി, ചക്കംകുളങ്ങര പൂരം, ചിറ്റിച്ചാത്തക്കുടം പൂരം, ചാത്തനാക്കല്‍ പൂരം, പത്താമുദയം ഉത്സവം, നെന്മണിക്കര ശിവരാത്രി, തലോര്‍ പള്ളി പെരുന്നാള്‍, പുല്ലാക്കാട്ടുകര പള്ളി പെരുന്നാള്‍, നെന്മണിക്കര പള്ളി പെരുന്നാള്‍, ചിറ്റിശ്ശേരി പള്ളി പെരുന്നാള്‍, പാഴായി പള്ളി പെരുന്നാള്‍ എന്നിവ പഞ്ചായത്തിലെ പ്രധാന ഉത്സവങ്ങളാണ്. ചെണ്ടമേളത്തില്‍ പ്രശസ്തനായിരുന്ന ചക്കുംകുളം അപ്പുമാരാര്‍, സംസ്കൃത പണ്ഡിതനായിരുന്ന മുളങ്ങ് വാര്യത്ത് കൃഷ്ണവാര്യര്‍, സ്വാതന്ത്ര്യസമരസേനാനിയായിരുന്ന കൊച്ചനിയന്‍ വാര്യര്‍ എന്നിവര്‍ പഞ്ചായത്തിലെ മണ്‍മറഞ്ഞുപോയ പ്രമുഖ വ്യക്തികളാണ്. നെന്‍മണിക്കര പഞ്ചായത്തിലെ കലാ-കായിക രംഗത്ത് ലളിതകലാസമിതി-പാഴായി, അഴീക്കോട് ജനകീയകലാകേന്ദ്രം, പ്രോഗ്രസ്സീവ് ക്ലബ്-മടവാക്കര, ഇ.സി.സി.എറവക്കാട് എന്നീ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഗ്രാമീണ വായനശാല-പാഴായി, ഗ്രാമീണ വായനശാല-തലോര്‍, സത്യന്‍ സ്മാരക വായനശാല-ചിറ്റിശ്ശേരി, സര്‍ഗ്ഗധാര വായനശാല- ചിറ്റിശ്ശേരി, അഴീക്കോടന്‍ സ്മാരക വായനശാല എന്നിവ പഞ്ചായത്തിലെ പ്രധാന സാംസ്കാരിക സ്ഥാപനങ്ങളാണ്. പ്രാഥമിക ആരോഗ്യരംഗത്ത് പഞ്ചായത്തില്‍ ചിറ്റിശ്ശേരിയിലായി ഒരു പ്രാഥമിക ആരോഗ്യകേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. എറവക്കാട്, പുലക്കാട്ടുക്കര എന്നിവിടങ്ങളില്‍ ഇതിന്റെ ഉപകേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്നു. ആയുര്‍വേദ ഡിസ്പെന്‍സറി എന്‍.ആര്‍.എച്ച്.എം. ചിറ്റിശ്ശേരി പഞ്ചായത്തിലെ മറ്റൊരു ആരോഗ്യപരിപാലന കേന്ദ്രമാണ്. മൃഗസംരക്ഷണരംഗത്ത് പാലിയേക്കരയില്‍ ഒരു പഞ്ചായത്ത് മൃഗാശുപത്രി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുകൂടാതെ പാഴായിയില്‍ ഐ.സി.ഡി.പി.യുടെ ഒരു ഉപകേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ട്. ദീപ്തി ഹൈസ്കൂള്‍-തലോര്‍, ദീപ്തി ഹയര്‍ സെക്കണ്ടറി സ്കൂള്‍-തലോര്‍,ലിറ്റില്‍ ഫ്ലവര്‍ ലോവര്‍ പ്രൈമറി സ്കൂള്‍-തലോര്‍, സെന്റ് തെരേസിറ്റാസ് അപ്പര്‍ പ്രൈമറി സ്കൂള്‍-തലോര്‍, പുലക്കാട്ടുകര ലോവര്‍ പ്രൈമറി സ്കൂള്‍, എം.കെ.എം.സ്കൂള്‍ നെന്‍മണിക്കര, ഒ.എം.എസ്.സ്കൂള്‍-എറവക്കാട്, ആര്‍.കെ.എല്‍.പി.എസ്-പാഴായി, ജെ.എല്‍.പി സ്കൂള്‍ ചെറുവാള്‍, ജീസസ്സ് അക്കാദമി എന്നിവ പഞ്ചായത്തിലെ എയ്ഡഡ് സ്കൂളുകളാണ്. കീറ്റ്സ് കോളേജ് ആമ്പല്ലൂര്‍ പഞ്ചായത്തിലെ സ്വകാര്യ കോളേജാണ്. ദേശസാല്‍കൃത ബാങ്കായി എസ്.ബി.ടി-തലോര്‍, സഹകരണ ബാങ്കുകളായ തലോര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്, തലോര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പാഴായി ശാഖ, തലോര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് മണലിശാഖ, ഭൂപണയ ബാങ്കുകളായ ഭൂപണയ ബാങ്ക് ആമ്പല്ലൂര്‍, വനിത വിവിധോദ്ദേശ്യ സഹകരണ സംഘം, ഷെഡ്യുള്‍ഡ് ബാങ്കുകളായ കാത്തലിക് സിറിയന്‍ ബാങ്ക്-തലോര്‍, ഗ്രാമീണ ബാങ്ക് -ആമ്പല്ലൂര്‍ എന്നിവ പഞ്ചായത്തിലെ പ്രധാന ധനകാര്യ സ്ഥാപനങ്ങളാണ്. എം.കെ.എം.ഓഡിറ്റോറിയം-ചിറ്റിശ്ശേരി, തലോര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്ഓഡിറ്റോറിയം , മേച്ചേരി ഓഡിറ്റോറിയം, തലോര്‍ ശ്രീമഹാദേവ ക്ഷേത്രം ഓഡിറ്റോറിയം, ചേന്നംകുളങ്ങര കല്ല്യാണമണ്ഡപം എന്നിവ പഞ്ചായത്തിലെ പൊതുപരിപാടികള്‍ക്കും വിവാഹ ചടങ്ങുകള്‍ക്കും മറ്റുമായി ഉപയോഗിച്ചുവരുന്ന സ്ഥാപനങ്ങളാണ്. കൃഷിഭവന്‍-പാലിയേക്കര, വെറ്റിനറി ആശുപത്രി, ഡിസ്പെന്‍സറി-പാലിയേക്കര, വില്ലേജ് ഓഫീസ് എന്നിവ പഞ്ചായത്തിലെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളാണ്. ചിറ്റിശ്ശേരി, പാഴായി, നെന്‍മണിക്കര, തലോര്‍ എന്നിവിടങ്ങളില്‍ ഓരോ തപാല്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പഞ്ചായത്തിലെ 16 വാര്‍ഡുകളിലായി 20 അംഗന്‍വാടികളും പ്രവര്‍ത്തിച്ചുവരുന്നു. പുതുക്കാട് ഒരു പോലീസ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നുണ്ട്.