ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
പ്രധാന പദ്ധതികള്‍

 
നെന്മണിക്കരയുടെ വികസനക്കുതിപ്പ്:
സ്വപ്നങ്ങള്‍ക്ക്  ആധുനിക മന്ദിരം
അരനൂറ്റാണ്ടിന്റെ ചരിത്രമുള്ള ഗ്രാമ പഞ്ചായത്തിൽ ഓഫീസ് ആധുനിക സൗകര്യങ്ങളുടെ പുതിയ മുഖം കൈവരുന്നു. കാലത്തിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ്, വികസനത്തിന് പ്രാധാന്യം നൽകി നെന്മണിക്കര ഗ്രാമപഞ്ചായത്ത് ഒരുങ്ങുകയാണ്. 50 വർഷം പഴക്കമുള്ള നിലവിലെ ഗ്രാമ പഞ്ചായത്ത് കെട്ടിടം, ഷോപ്പിംഗ്, ട്രഷറി, കുടുംബശ്രീ, വില്ലേജ്, കൃഷി, ഐ.സി.ഡി.എസ്. ഉൾപ്പെടെ വിവിധ വകുപ്പുകളുടെ പ്രവർത്തന കേന്ദ്രമാണ്. ഈ ഓഫീസുകളെല്ലാം നിലനിർത്തി സൗകര്യപ്രദമായി പ്രവർത്തിക്കുന്നതിന് നിലവിലെ കെട്ടിടത്തിന്റെ ഒരു ഭാഗം നിലനിർത്തിക്കൊണ്ട് പുതിയ മന്ദിരം ഉയരും. സേവനങ്ങളുടെ സമഗ്രവികസനം ലക്ഷ്യമിടുന്ന ഈ പുതിയ കെട്ടിടത്തിന് 14,000 ചതുരശ്ര അടി വിസ്തൃതിയുണ്ട്. രണ്ട് നിലകളടങ്ങിയ പുതിയ മന്ദിരം പഞ്ചായത്ത് ജീവനക്കാർക്കും പൊതുജനങ്ങൾക്കും ഒരുപോലെ സൗകര്യപ്രദമാകും.