ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ലൈഫ് മിഷൻ ഫ്ളാറ്റ് സമുച്ചയം

 

 
ഭവനം: സൂരക്ഷിതത്വത്തിലേക്കുള്ള ചുവടുവെപ്പ്:
ഒരു വീട് ഒരു സ്വ‌പ്നം സമൂഹത്തിലെ ഏറ്റവും പിന്നാക്ക വിഭാഗങ്ങൾക്കും ഭവനരഹിതരായ കുടുംബങ്ങൾക്കും സുരക്ഷിതവും മാന്യവുമായ താമസസൗകര്യം ഉറപ്പാക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ, നെന്മണിക്കര ഗ്രാമപഞ്ചായത്ത് ആവിഷ്‌കരിച്ച ദീർഘവീക്ഷണമുള്ള പദ്ധതിയാണ് ലൈഫ് മിഷൻ ഫ്ളാറ്റ് സമുച്ചയം. നിലവിലുള്ള ലൈഫ് പദ്ധതി ലിസ്റ്റിൽ ഭൂരഹിതരായ കുടുംബങ്ങളെ പുനരദ്ധിവസിപ്പിക്കുക എന്ന ലക്ഷ്യമാണ് ഈ പദ്ധതിക്കുള്ളത് ആദ്യഘട്ടത്തിൽ 68 ഗുണഭോക്താക്കളുടെ ജീവിതത്തിൽ സ്ഥിരമായ മാറ്റം കൊണ്ടുവരാൻ ലക്ഷ്യമിടുന്ന ഈ പദ്ധതി, ഒരു വീടില്ലാത്തതിൻ്റെ ബുദ്ധിമുട്ടുകൾക്ക് ശാശ്വത പരിഹാരമാകും എന്ന ഉറപ്പോടെയാണ് മുന്നോട്ട് പോകുന്നത്. ജില്ലാ - ബ്ലോക്ക് പഞ്ചായത്ത് സഹകരണത്തോടെ വാങ്ങിയ 1 ഏക്കർ സ്ഥലത്താണ് ഈ ഫ്ളാറ്റ് സമുച്ചയം നിർമ്മിക്കുന്നത്. 10 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയുടെ രൂപരേഖയും ഡിസൈൻ ഘട്ടവും തയ്യാറാക്കിയിരിക്കുന്നത് തൃശ്ശൂർ എൻജിനീയറിങ് കോളേജാണ് കോളേജിലെ സിവിൽ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ പ്രൊഫഷണൽ മേൽനോട്ടം നിർമ്മാണത്തിന്റെ ഗുണമേന്മയും ആധുനികതയും ഉറപ്പാക്കുന്നു. 50 ലക്ഷം രൂപ ഇതിനകം സംസ്ഥാന ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. 'ഒരു വീട് ഒരു സ്വപ്‌നം' എന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കിക്കൊണ്ട്, ഓരോ കുടുംബത്തിനും സുരക്ഷിത താവളം ഒരുക്കുന്നതിലൂടെ നെന്മണിക്കര ഗ്രാമപഞ്ചായത്ത് സമൂഹനന്മയെ മുൻനിർത്തി പ്രവർത്തിക്കുന്നു.