ഓപ്പറേഷന്‍ തൂഫാന്‍ 2.0

ഓപ്പറേഷന്‍ തൂഫാന്‍ 2.0 നെന്മണിക്കര ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം 28.09.2026 തിയ്യതി രാവിലെ 11 മണിക്ക് നെന്മണിക്കര ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് വെച്ച്  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.വി.ടി.വിജയലക്ഷ്മി ഓപ്പറേഷന്‍  തൂഫാന്‍ 2.0 പതാക ഉയര്‍ത്തി  ഉദ്ഘാടനം നിര്‍വ്വഹിച്ചു. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. കെ.എ. സുരേഷ് അദ്ധ്യക്ഷനായിരുന്നു. ഫ്ലാഗ് ഉയര്‍ത്തല്‍ ചടങ്ങിന് ശേഷം തൂഫാന്‍ പ്രതിജ്ഞ, തൂഫാന്‍ വാരിയര്‍ പ്രഖ്യാപനം,  തൂഫാന്‍ വാരിയേഴ്സ് ആയി തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ബാഡ്ജ് വിതരണവും നടന്നു.  പോലീസ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ഹരിതകര്‍മ്മ സേന അംഗങ്ങള്‍, അംഗന്‍വാടി - ആശ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

ഓപ്പറേഷന്‍ തൂഫാന്‍ 2.0